കൊല്ലത്ത് മാരകമയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ

കൊല്ലത്ത് മാരകമയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിലായി. കണ്ണനല്ലൂർ വാലിമുക്ക് കാർത്തികയിൽ ടോം തോമസ് (27) ആണ് പിടിയിലായത്.60 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ചിന്നക്കട ഗസ്റ്റ്ഹൗസിനു സമീപത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് 60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ളസ്കൂൾ- കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു ഇത്.

ഇയാൾക്കെതിരെ 2017ൽ സമാന കുറ്റകൃത്യത്തിന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയിൽ പൊലീസ് പിടികൂടിയ ഏറ്റവും കൂടിയ അളവാണിത്.

സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന എംഡിഎംഎക്ക് ഗ്രാമിന് 5000 രൂപ വരെയാണ് ഈടാക്കുന്നത്.ജില്ലാ ഡാൻസാഫ് ടീമിന്റെ ചുമതലയുളള സി ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ സക്കറിയ മാത്യു,കൊല്ലം അസിസ്റ്റന്റ് കമീഷണർ എ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുൺ, ഡാൻസാഫ് എസ്ഐ ആർ ജയകുമാർ,  തുടങിയവരുടെ നേതൃത്വത്തിലായിരുന്നു മയക്കമരുന്ന് വേട്ട.

എസ്ഐമാരായ രഞ്ജു, ശിവദാസൻപിള്ള,ഡാൻസാഫ് അംഗങ്ങളായ എഎ ബൈജു ജെറോം, എസ് സിപിഒമാരായ സജു, സീനു, മനു,രിപു, രതീഷ്, ലിനു ലാലൻ,ഈസ്റ്റ് സ്റ്റേഷനിലെ സിപിഒമാരായ രഞ്ജിത്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News