ഗൗതം അദാനിയുടെ സമ്പത്ത് കുതിച്ചുയർന്നു; ഫോബ്‌സ് സമ്പന്നരുടെ പട്ടികയിൽ വീണ്ടും മൂന്നാം സ്ഥാനത്ത്

ആമസോൺ സ്ഥാപകൻ  ജെഫ് ബെസോസിനെ പിന്തള്ളി ഗൗതം അദാനി ഫോബ്‌സ് സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഫോർബ്സ് സമാഹരിച്ച തത്സമയ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ്  അദാനി  മൂന്നാം സ്ഥാനം വീണ്ടും സ്വന്തമാക്കിയത്.

ഗൗതം അദാനിയുടെ ആസ്തി 131.9 ബില്യൺ ഡോളറായി ഉയർന്നതോടെയാണ്  ഫോർബ്‌സ് പട്ടികയിൽ ലോകത്തിലെ ഏറ്റവും ധനികനായ മൂന്നാമത്തെയാളായി അദാനി മാറിയത്.

ഗ്രീൻ എനർജി, ഡാറ്റാ സെന്ററുകൾ, എയർപോർട്ടുകൾ, ഹെൽത്ത്‌കെയർ തുടങ്ങിയ വ്യവസായങ്ങളിൽ ഗൗതം അദാനിയുടെ ഗ്രൂപ്പ് 150 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഗ്രൂപ്പിന്റെ വിപണി മൂലധനം കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 16 മടങ്ങ് വർധിച്ചത്.  2015 ൽ ഏകദേശം 16 ബില്യൺ ഡോളറിൽ നിന്ന് 2022 ൽ ഏകദേശം 260 ബില്യൺ ഡോളറായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News