
മൊര്‍ബി പാലം അപകടത്തില്‍പ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എത്രയും വേഗം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യം. റിട്ട സുപ്രീം കോടതി ജഡ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, മച്ചുനദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. തിങ്കളാഴ്ചയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു. ചൊവ്വ രാവിലെ പുനരാരംഭിക്കും. ഞായര്‍ വൈകിട്ട് ആറരയോടെയാണ് 143 വര്‍ഷം പഴക്കമുള്ള തൂക്കുപാലം നദിയിലേക്ക് തകര്‍ന്നുവീണത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന പാലം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പാലം തുറന്നത് അറിയില്ലെന്ന് മോര്‍ബി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു. വേണ്ടത്ര അനുഭവപരിചയമുള്ള കമ്പനിക്കല്ല അറ്റകുറ്റപ്പണി കരാര്‍ നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നു. അറ്റകുറ്റപ്പണി ഏറ്റെടുത്ത ഗുജറാത്തിലെ ഒറേവ ഗ്രൂപ്പ് ക്ലോക്– ഇലക്ട്രിക് ഉല്‍പ്പന്ന നിര്‍മാതാക്കളാണ്. മാര്‍ച്ചില്‍ അടച്ച പാലം കഴിഞ്ഞ 26നാണ് തുറന്നത്.
നൂറ്റിഇരുപത്തഞ്ച് പേരെമാത്രം ഒരുസമയം താങ്ങാനാകുന്ന പാലത്തില്‍ അപകടമുണ്ടാകുമ്പോള്‍ അഞ്ഞൂറിലധികം പേരുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. പാലത്തിന്റെ മധ്യഭാഗം തകര്‍ന്നപ്പോള്‍ ഇവര്‍ നദിയിലേക്ക് വീണു. ചെളിനിറഞ്ഞ നദിയായതിനാല്‍ പലര്‍ക്കും രക്ഷപ്പെടാനായില്ല. നിരവധി പേര്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്നതായാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here