പത്തനംതിട്ട പന്തളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

പത്തനംതിട്ട പന്തളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത പന്തളം സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്, തിങ്കളാഴ്ച രാത്രി പത്തരയോടെ കൂടിയായിരുന്നു അപകടം

പത്തനംതിട്ട പന്തളത്തു ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പൂഴിക്കാട് ഇന്ദീവരത്തില്‍ തുളസീധരന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പത്തരയോടെ എം സി റോഡില്‍ ചിത്ര ആശുപത്രിക്ക് മുന്‍വശത്തുവെച്ചായിരുന്നു അപകടം.

പന്തളം മെഡക്കല്‍മിഷന്‍ കവലയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഉണ്ണികൃഷ്ണന്‍. അടൂരില്‍ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാനുമായിട്ടാണ് ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത് .പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here