K Rajan | ഡിജിറ്റൽ റീസർവേയോടെ കേരളത്തിനുണ്ടാവുന്നത് വലിയ നേട്ടം : മന്ത്രി കെ രാജൻ

ഡിജിറ്റൽ റീസർവെയെ പറ്റിയും അതിന്റെ എല്ലാവിധ വശങ്ങളെ പറ്റിയും കൈരളി ന്യൂസ് ഗുഡ് മോർണിംഗ് കേരളത്തിൽ വിശദീകരിക്കുകയാണ് മന്ത്രി കെ രാജൻ .

കേരളം 1966 ൽ ആണ് റീസർവേ നടപടികൾ ആരംഭിക്കുന്നത് . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ പ്രത്യേകത ഇവിടെ സർവേ കഴിഞ്ഞ് റീസർവേയിലേക്ക് പോയ സംസ്ഥാനമാണ് എന്നതാണ് . 1966 ൽ കഴിഞ്ഞ റീസർവേ ഇത്രയും വർഷം കഴിഞ്ഞിട്ടും 911 വില്ലേജുകളിൽ മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ . കേരളത്തിലാകെ 1666 വില്ലേജുകളാണ് ഉള്ളത് . അതിൽ 911 വില്ലേജുകളിൽ മാത്രമേ ഉണ്ടായിരുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് റീസർവേ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ . അതിൽ 91 വില്ലേജുകളിൽ മാത്രമേ ഡിജിറ്റലായി അളക്കാൻ കഴിഞ്ഞിട്ടുള്ളൂ . ബാക്കിയെല്ലാം കൺവെൻഷൻ മെത്തേടിലൂടെ ആണ് ചെയ്തത് .

കേരളത്തിൽ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായി ഈ ഗവണ്മെന്റ് വന്ന ശേഷം എല്ലാവർക്കും ഭൂമി , എല്ലാ ഭൂമിക്കും രേഖ , എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന റെവന്യൂ വകുപ്പിന്റെ മുദ്രാവാക്ക്യം നടപ്പാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം കേരളത്തെ സുതാര്യമായി അളന്ന് എല്ലാവരുടെ ഭൂമിക്കും രേഖ ഉണ്ടാക്കി കൊടുക്കുക എന്നതാണ് . അതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ റീസർവേ നടന്നിട്ടില്ലാത്ത ബാക്കി വില്ലേജുകൾ അളന്ന് കൃത്യമായ രേഖകൾ ഉണ്ടാക്കി ഡിജിറ്റൽ റീസർവേ നടപ്പാക്കുക എന്ന ദൗത്യത്തിനാണ് ഇടതുമുന്നണി നേതൃത്വം നൽകുന്നത് . ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗിക്കും . ഇതോടെ കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാവുന്നത് . ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കെല്ലാം ഇതോടെ ഏറെക്കുറെ പരിഹാരം ആവും . ഇനി മുതൽ രേഖ അന്വേഷിച്ച് വില്ലജ് ഓഫീസിലോ സർവേ ഓഫീസിലോ നമുക്ക് പോവേണ്ടിവരില്ല .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News