ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം; യുവാവ് മരിച്ചു

പത്തനംതിട്ട പന്തളത്തു ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഴിക്കാട് ഇന്ദീവരത്തിൽ തുളസീധരൻ്റെ മകൻ ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പത്തരയോടെ എം സി റോഡിൽ ചിത്ര ആശുപത്രിക്ക് മുൻവശത്തുവെച്ചായിരുന്നു അപകടം.

പന്തളം മെഡക്കൽമിഷൻ കവലയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഉണ്ണികൃഷ്ണൻ. അടൂരിൽ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാനുമായിട്ടാണ് ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചത് .

പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പന്തളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News