മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് ലഖ്നൗ കോടതി

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് ലഖ്നൗ കോടതി. കാപ്പൻ്റെ  ജാമ്യ ഹർജി തള്ളിയ ലഖ്നൗ കോടതി ഉത്തരവിൽ കാപ്പന് പി.എഫ്. ഐ ബന്ധമെന്നും കാപ്പൻ PFI നേതാക്കളുമായി സമ്പർക്കം പുലർത്തിയെന്നുമാണ്  പരാമർശം.പി.എഫ്.ഐ മീറ്റിങ്ങുകളിൽ കാപ്പൻ  പങ്കെടുത്തെന്നും കോടതി  ഉത്തരവിലുണ്ട് .

ഹാത്രസിലെ മത സൗഹൃദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടത് എന്നും ഇ.ഡി കേസിൽ ജാമ്യഹർജി തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിൽ പറയുന്നു.

സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനെന്നും
കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിന് എന്നും ഉത്തരവിൽ പരാമർശമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News