വിഴിഞ്ഞം തുറമുഖ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി.ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കി സര്‍ക്കാരിനോട് വിലപേശല്‍ വേണ്ടെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.തിങ്കളാഴ്ച്ചക്കകം സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് സമരക്കാരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കി സര്‍ക്കാരിനോട് വിലപേശല്‍ വേണ്ടെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.കോടതിയോടും വിലപേശാനാവില്ലെന്നും ജസ്റ്റിസ് അനു ശിവരാമന്‍ ഓര്‍മ്മിപ്പിച്ചു.റോഡ് തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാകുമോ എന്നും സമരക്കാരോട് കോടതി ചോദിച്ചു.അതേ സസമയം വഴി തടസ്സപ്പെടുത്തില്ലെന്ന് സമരക്കാര്‍ കോടതിയെ അറിയിച്ചു. ഉറപ്പ് കോടതി രേഖപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മധ്യസ്ഥതയില്‍ പ്രശ്‌നപരിഹാരചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ സാവകാശം വേണമെന്നും സമരക്കാര്‍ കോടതിയോടാവശ്യപ്പെട്ടു.എന്നാല്‍ തിങ്കളാഴ്ച്ചയ്ക്കകം സമരപ്പന്തല്‍ നീക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.