ADVERTISEMENT
പോലീസിന്റെ ശരിയായ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സമീപകാലത്തെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം . അപമാനം ഉണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ സമൂഹം ഗൗരവമായാണ് നിരീക്ഷിക്കുന്നത്.
പൊലീസിന് നേരെയുള്ള വിമർശനത്തിൽ അസ്വസ്ഥത പാടില്ല , വിമർശനങ്ങളെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി കേരള പോലീസിന്റെ 67 മത്തെ രൂപീകരണ ദിനാഘോഷ ചടങ്ങിൽ പറഞ്ഞു . പരേഡിൽ സല്യൂട്ട് സ്വീകരിച്ച മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ അർഹരായ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് മെഡലുകൾ വിതരണം ചെയ്തു.
ചടങ്ങിൽ ജനമൈത്രി സോഷ്യൽ പോലീസിംഗ് ഡയറക്റ്റേറേറ്റിനായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉത്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.