
ഷാരോണ്‍ രാജിനെ കൊല്ലാനായി ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിനടുത്തുള്ള രാമവര്‍മ്മന്‍ചിറ കുളത്തിന്റെ കരയില്‍ വെച്ചാണ് കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പങ്കെടുപ്പിച്ചുള്ള തെളിവെടുപ്പിലാണ് നിര്‍ണായക തെളിവ് കണ്ടെത്തിയത്.
കണ്ടെടുത്തത് കാപ്പിക്യുവിന്റെ കുപ്പിയാണെന്നാണ് പൊലീസ് നിഗമനം. നിർണായക തെളിവാണ് മണിക്കൂറകൾക്കകം പൊലീസ് കണ്ടെത്തിയത്. ഗ്രീഷ്‌മയുടെ അമ്മാവനാണ് കുപ്പി കാണിച്ചുകൊടുത്തത്. തമിഴ്നാട് പൊലീസ് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തി. വീട്ടിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here