ADVERTISEMENT
കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ അരക്കോടിയോളം രൂപ തിരികെ വേണമെന്ന ലീഗ് നേതാവ് കെ എം ഷാജിയുടെ ഹർജിയിൽ വിധി പറയുന്നത് കോഴിക്കോട് വിജിലൻസ് കോടതി നവംബർ 4 ലേക്ക് മാറ്റി. പണപ്പിരിവിൽ സംശയം പ്രകടിപ്പിച്ച കോടതി, 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന ചോദ്യം ഷാജിയുടെ അഭിഭാഷകനോട് ചോദിച്ചു.
വീട്ടിൽ നിന്ന് പിടികൂടിയ പണം തിരികെ വേണമെന്ന കെ എം ഷാജിയുടെ ഹർജി പരിഗണിക്കവെയാണ് നിർണ്ണായക ചോദ്യം കോഴിക്കോട് വിജിലൻസ് കോടതിയിൽ നിന്ന് ഉണ്ടായത്. ഷാജി ഹാജരാക്കിയ റസീപ്റ്റുകളിൽ 20000 രൂപയുടേതടക്കം ഉണ്ട്. ഇത്തരത്തിൽ 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന ചോദ്യമാണ് ഷാജിയുടെ അഭിഭാഷകനോട് വിജിലൻസ് ജഡ്ജ് ചോദിച്ചത്. 10,000 രൂപ വരെ അല്ലെ അനുമതിയെന്നും ഷാജിയോട് കോടതി ആരാഞ്ഞു. പതിനായിരത്തിന് മുകളിലുള്ള തുകകൾ ചെക്കായോ DD ആയോ ആണ് നൽകേണ്ടത് എന്ന് വിജിലൻസ് വാദിച്ചിരുന്നു .
തുടർന്ന് ഹർജിയിൽ വിധി പറയുന്നത് നവം. 4 ലേക്ക് മാറ്റി. പണം തിരികെ നൽകരുതെന്ന് ആവശ്യപ്പെട്ട് വിജിലൻസ് കഴിഞ്ഞ ദിവസം എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഷാജി ഹാജരാക്കിയ റസീപ്റ്റുകൾ വ്യാജമാണെന്നും പിടിച്ചെടുത്ത പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്നുമാണ് വിജിലൻസ് നിലപാട്. എന്നാൽ പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ അവകാശവാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.