
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്നും പാർട്ടി ചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി സുപ്രീംകോടതി തള്ളി . ചിഹ്നത്തിന് പകരം സ്ഥാനാർത്ഥികളുടെ ഫോട്ടോ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ നിർദ്ദേശം നൽകണം എന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹർജി തള്ളിയ സുപ്രീം കോടതി ഹർജിക്കാരന് തെരഞ്ഞെടുപ്പ് കമ്മീഷനേയോ കേന്ദ്ര സർക്കാരിനേയോ സമീപിക്കാമെന്ന് വ്യക്തമാക്കി. അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായയാണ് ഹർജി സമർപ്പിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here