സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഡിജിറ്റല്‍ റുപ്പീ ആദ്യ ഇടപാടിന്

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഡിജിറ്റല്‍ റുപ്പീ ആദ്യ ഇടപാടിന്. റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ‘ഡിജിറ്റല്‍ റുപ്പീ’യുടെ മൊത്തവില്‍പന വിഭാഗത്തില്‍ പൈലറ്റ് അവതരണം ചൊവ്വാഴ്ചയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ചില്ലറ വിപണിയിലെ പൈലറ്റ് വിതരണം ഒരു മാസത്തിനുള്ളിലുണ്ടാകും.

ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ ദ്വിതീയ വിപണി ഇടപാടുകളുടെ സെറ്റില്‍മെന്റിനാണ് ഇവ ഉപയോഗിക്കുകയെന്നും ബോണ്ട് പോലുള്ള ഗവണ്‍മെന്റ് സെക്യൂരിറ്റി ഇടപാടുകളിലാണ് ഇത് ആദ്യമായി അവതരിപ്പിക്കുകയെന്നും ആര്‍.ബി.ഐ വിശദീകരിച്ചു.

എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, കോട്ടക് മഹീന്ദ്ര, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, എച്ച്.എസ്.ബി.സി, യെസ് ബാങ്ക് തുടങ്ങിയവയാണ് പൈലറ്റ് പദ്ധതിയിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News