
ചാന്‍സലര്‍ക്കെതിരെ ഹൈക്കോടതി.ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ലെന്ന് ചാന്‍സലറോട് ഹൈക്കോടതി.വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സെനറ്റംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കേരള സര്‍വ്വകലാശാലയിലെ 15 സെനറ്റംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ചാന്‍സലറായ ഗവര്‍ണര്‍ കോടതി നിര്‍ദേശ പ്രകാരം സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു.സെനറ്റംഗങ്ങളെ പുറത്താക്കാന്‍ ചാന്‍സര്‍ക്ക് അധികാരമുണ്ടെന്നും പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നും സത്യവാങ്ങ്മൂലത്തില്‍ വിശദീകരിച്ചിരുന്നു.ഇത് പരിഗണിക്കവെയാണ് ചാന്‍സലര്‍ക്കെതിരെ കോടതി പരാമർശമുണ്ടായത്.സെനറ്റംഗങ്ങളെ പുറത്താക്കാന്‍ കാരണമെന്തെന്ന് കോടതി ആരാഞ്ഞു.തന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലെന്നായിരുന്നു ചാന്‍സലറുടെ മറുപടി.എന്നാല്‍ വ്യക്തിപരമായ തൃപ്തിയല്ല നോക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ല. വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും ബോധപൂർവം നിയമം ലംഘിച്ചോ എന്നാണ് ഗവർണർ നോക്കേണ്ടത്.ഗവർണറുടെ അപ്രീതി ഉണ്ടാകുന്നത് നിയമ വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.വിദ്യാര്‍ഥി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here