തടി കുറയണോ ? നല്ലത് ബീറ്റ്‌റൂട്ട് ജ്യൂസ് തന്നെ

ബീറ്റ്റൂട്ട് തോരന്‍വെച്ചും മെ‍ഴുക്കുപുരട്ടിയായും ഒക്കെ നമ്മള്‍ ക‍ഴിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണം കുറയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസാക്കി കുടിയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

വയറും തടിയും കുറയ്ക്കാന്‍ ചില പ്രത്യേക രീതികളില്‍ ബീറ്റൂറൂട്ട് ജ്യൂസ് തയ്യാറാക്കി കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനൊപ്പം മറ്റു ചേരുവകള്‍ കലര്‍ത്തിയാണ് കുടിയ്‌ക്കേണ്ടത്.ബീറ്റ്‌റൂട്ട് ജ്യൂസില്‍ ആരോഗ്യകരമായ പോഷകങ്ങള്‍ ഏറെയുണ്ട്.

മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്. ഒരു ബീറ്റ്‌റൂട്ട് എടുത്തു ജ്യൂസാക്കി ഇതില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ സഹായിക്കുന്നത് വൈറ്റമിന്‍ സി എന്ന ഗുണം കൊണ്ടാണ്.

തേനും നല്ലൊരു ആന്റഓക്‌സിഡന്റാണ്. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ പൊതുവേ ഉപയോഗിയ്ക്കുന്ന ഒന്ന്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.

ബീറ്റ്‌റൂട്ട്, സെലറി, ചെറുനാരങ്ങാനീര്, ഹിമാലയന്‍ സാള്‍ട്ട് എന്നിവ ചേര്‍ത്തും തടിയും വയറും കുറയ്ക്കാനുള്ള ജ്യൂസുണ്ടാക്കാം. അര ബീറ്റൂട്ട്, അര കപ്പ് അരിഞ്ഞ സെലറി, 2 ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസ്, ഒരു നുള്ള് ഹിമാലയന്‍ സാള്‍ട്ട് എന്നിവയാണ് ഇതിനായി വേണ്ടത്. ബീറ്റ്‌റൂട്ടും സെലറിയും ചേര്‍ത്തടിച്ച്‌ ഇതില്‍ ലെമണ്‍ ജ്യൂസും ഒരു നുളള് ഹിമായലന്‍ സാള്‍ട്ടും ചേര്‍ത്തടിച്ച്‌ ജ്യൂസാക്കി കുടിയ്ക്കാം. ഇതും ഗുണം നല്‍കുന്ന ഒന്നാണ്.

ബീററ്റൂട്ട് ജ്യൂസില്‍ ഇഞ്ചിനീരു കലര്‍ത്തി കുടിയ്ക്കുന്നതും തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതു ദഹനം മെച്ചപ്പെടുത്തും. കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും അല്‍പം തേനും കലര്‍ത്തി കുടിയ്ക്കാം.

ഗ്രേപ്ഫ്രൂട്ട്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ചു ജ്യൂസാക്കി കുടിയ്ക്കുന്നതും വയറും തടിയും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അര വീതം ഗ്രേപ് ഫ്രൂട്ട്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തടിച്ച്‌ ഇതില്‍ അര ടീസ്പൂണ്‍ തേനും ഒരു നുളളു ഹിമാലയന്‍ ഉപ്പും കലര്‍ത്തി കുടിയ്ക്കാം. ഗുണമുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel