Earth quake: മധ്യപ്രദേശിലും അരുണാചല്‍ പ്രദേശിലും ഭൂചലനം

അരുണാചല്‍ പ്രദേശിലെ(Arunachal Pradesh) തവാങ്ങില്‍ നേരിയ ഭൂചലനം(Earth quake). നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, മധ്യപ്രദേശിലെ പച്മറില്‍ പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിന്‍ഡോരി, ജബല്‍പൂര്‍, മണ്ഡ്ല, അനുപ്പുര്‍ ബാലഘട്ട്, ഉമരിയ എന്നീ ആറ് ജില്ലകളിലാണ് ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 50 സെക്കന്റോളം പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

ദില്ലിയില്‍ ചെരുപ്പ് ഫാക്ടറിയില്‍ തീപ്പിടുത്തം; രണ്ട് മരണം

ദില്ലി നരേല ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ചെരുപ്പ് ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. 20 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ ഉള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുറച്ചു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ദില്ലിയില്‍ 115.5 രൂപയും, കൊല്‍ക്കത്തയില്‍ 113 രൂപയും, മുംബൈയില്‍ 115.5 രൂപയും ചെന്നൈയില്‍ 116.5 രൂപയും കുറയും. ഇന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

മഹാരാഷ്ട്രയില്‍ അമിതവേഗതയിലെത്തിയ കാര്‍ ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.

വിഷം കലര്‍ന്ന ചായ കുടിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം. ചായയില്‍ കീടനാശിനി കലര്‍ന്നതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ഗുരുഗ്രാമിലെ ഹോട്ടലിലേക്ക് കൊണ്ടുപോയി സുഹൃത്തുക്കളടക്കം അഞ്ച് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പൊലീസ് . സംഭവത്തില്‍ അഞ്ച് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here