
നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാറില്‍ എതിരെ വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാനഡയില്‍ വച്ചായിരുന്നു അപകടം.
രംഭയും കുട്ടികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. മുത്തമകള്‍ക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചാണ് അപകടവിവരം രംഭ പങ്കുവച്ചത്.
”കുട്ടികളെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ഞങ്ങളുടെ കാറില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ എന്നെയും കുട്ടികളെയും കൂടാതെ മുത്തശ്ശിയും ഉണ്ടായിരുന്നു. നിസാരമായി പരിക്കേറ്റെങ്കിലും ഞങ്ങള്‍ സുരക്ഷിതരാണ്. മൂത്തമകള്‍ സാഷ ആശുപത്രിയിലാണ്’ രംഭ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here