നവംബര്‍ 14 മുതല്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ അടുത്തഘട്ടം ആരംഭിക്കും:മുഖ്യമന്ത്രി| Pinarayi Vijayan

നവംബര്‍ 14 മുതല്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ അടുത്തഘട്ടം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരിക്കെതിരെ സര്‍ക്കാരിന്റെ പ്രചരണ പരിപാടിയായ ലഹരി വിരുദ്ധ(anti drug campaign) മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സകലമാനപേരും ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തമാണ് ഉണ്ടായത്. വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ ‘ഞങ്ങള്‍ ലഹരിക്ക് കീഴടങ്ങില്ല’ എന്ന സന്ദേശം നല്‍കാനായി.

വിദ്യാര്‍ത്ഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. അവരുടെ ദുസ്വാധീനത്തിന് കീഴ്‌പ്പെടില്ല എന്ന് ഈ ക്യാമ്പയിനിലൂടെ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചു. ഈ നാടിന്റെ ഭാവി വിദി്യാര്‍ത്ഥികളിലാണ്. ആ ഭാവി തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയിലൂടെ എല്ലാവരെയും കാണിച്ചുകൊടുത്തു. ഇന്നത്തോടു കൂടി നാം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ന് തീര്‍ത്ത ചങ്ങലയുടെ കണ്ണി പൊട്ടില്ല. അതാകണം ഇനി ജീവിതത്തില്‍ സ്വീകരിക്കേണ്ട പ്രതിജ്ഞ. നവംബര്‍ 14 മുതല്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ അടുത്തഘട്ടം ആരംഭിക്കും-മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News