Pinarayi Vijayan: നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ല: ലഹരി വിരുദ്ധ ശൃംഖല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ നാടൊന്നിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിര്‍വഹിച്ചു. നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിത്തില്‍ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ മുതല്‍ ജനുവരി 26 വരെയുള്ള അടുത്ത ഘട്ടം വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം(Thiruvananthapuram) ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യങ്കാളി സ്‌ക്വയര്‍ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയില്‍ മന്ത്രിമാരും ജനപ്രതിനിധികളും കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളും പൊതുജനങ്ങളും കണ്ണിചേര്‍ന്നു. സ്‌കൂളുകളിലെ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കാളികളായി.

ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതാനാണ് പലര്‍ക്കും താത്പര്യം: മുഖ്യമന്ത്രി

മലയാളം(Malayalam) മുഖ്യവിനിമയമാകണമെന്നാണ് നിര്‍ദേശമെങ്കിലും ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതാനാണ് പലര്‍ക്കും താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ആത്മാഭിമാനത്തോടെ മാതൃഭാഷയെ കണ്ട് ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യണം. ചട്ടപ്രകാരം ഇത്തരത്തില്‍ ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷ വാരോഘോഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭരണത്തിന്റെ എല്ലാ തലത്തിലും മലയാളം ഭരണഭാഷയാക്കാന്‍ നടപടി കൈകൊള്ളുമെന്ന് കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഭരണഭാഷ വാരോഘോഷചടങ്ങില്‍ എഴുത്തുകാരായ എം.മുകുന്ദന്‍, പ്രഫ.വി.മധുസൂദനന്‍ നായര്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
ചീഫ് സെക്രട്ടറി വി.പി ജോയി, ഡോ.ആശ തോമസ്, എച്ച്. ദിനേശഷന്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here