കെപിപിഎല്ലിന്(KPPL) കടലാസ് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഉറപ്പാക്കാന്‍ വനം നയത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്(A K Saseendran). കെപിപിഎല്ലില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്പാദനം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അക്കേഷ്യ, യൂക്കാലി മരങ്ങള്‍ വെട്ടുമ്പോള്‍ പകരം ഫലവൃക്ഷങ്ങള്‍ വെയ്ക്കണമെന്നായിരുന്നു വകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഫലവൃക്ഷങ്ങള്‍ മാത്രം പോരാ. അസംസ്കൃത വസ്തുക്കള്‍ക്കുള്ള മരങ്ങള്‍കൂടി വെച്ചുപിടിപ്പിക്കാന്‍ വനനയത്തില്‍ മാറ്റം വരുത്തും. കെപിപിഎല്ലില്‍ ഉല്പാദനം തുടങ്ങിയത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. പുരോഗമനാശയങ്ങള്‍ മുറുകെപ്പിടിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ എച്ച്എന്‍എല്ലിനെ ലേലത്തില്‍ സ്വന്തമാക്കി കെപിപിഎല്‍ സ്ഥാപിച്ചത്. സ്ഥാപനത്തിന് വനവിഭവങ്ങള്‍ ലഭിക്കുന്നതിന് ക്ഷാമമുണ്ടാകില്ല. കെപിപിഎല്‍ എന്നത് ജനങ്ങളുടെയും തൊഴിലാളികളുടെയും സ്വത്താണ്’, മന്ത്രി പറഞ്ഞു.
നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ല: ലഹരി വിരുദ്ധ ശൃംഖല ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ നാടൊന്നിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) നിര്‍വഹിച്ചു. നാം ഇന്നു തീര്‍ത്ത ചങ്ങലയുടെ കണ്ണിപൊട്ടില്ലെന്നും ലഹരി വിരുദ്ധ നിലപാട് ജീവിത്തില്‍ അങ്ങോട്ടും തുടരുമെന്നാകണം പ്രതിജ്ഞയെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ മുതല്‍ ജനുവരി 26 വരെയുള്ള അടുത്ത ഘട്ടം വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം(Thiruvananthapuram) ഗാന്ധി പാര്‍ക്ക് മുതല്‍ അയ്യങ്കാളി സ്ക്വയര്‍ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയില്‍ മന്ത്രിമാരും ജനപ്രതിനിധികളും കാല് ലക്ഷത്തോളം വിദ്യാര്‍ഥികളും പൊതുജനങ്ങളും കണ്ണിചേര്‍ന്നു. സ്കൂളുകളിലെ പരിപാടികളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍, അധ്യാപകര്‍, ജീവനക്കാര്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവരും പങ്കാളികളായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here