ആഘോഷത്തിനിടെ തിക്കും തിരക്കും; ദക്ഷിണ കൊറിയയിൽ 50 മരണം

ദക്ഷിണ കൊറിയയിലെ സോളിൽ ഹലോവീൻ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 50 പേർ മരിച്ചു. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങൾക്കിടെ ദാരുണ സംഭവം അരങ്ങേറിയത്. തിരക്കിൽപ്പെട്ട പലർക്കും ശ്വാസ തടസം, ഹൃദ​യാഘാതം വന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റു.

തെരുവിൽ പലരും വീണു കിടക്കുന്നതും ചിലർ സിപിആർ നൽകാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് എമർജൻസി ഉദ്യോഗസ്ഥർക്ക് നിരവധി സഹായാഭ്യർത്ഥനകളാണ് വരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തി.

നഗരത്തിലെ പ്രസിദ്ധ പാർട്ടി കേന്ദ്രങ്ങളിൽ ഒന്നായ ഹാമിൽട്ടൻ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരു ഭാ​ഗത്ത് നിന്നു ആളുകൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here