വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ മതേതര ശക്തികള്‍ സംഘടിക്കണം:സീതാറാം യെച്ചൂരി|Sitaram Yechury

വര്‍ഗ്ഗീയ ധ്രുവീകരണത്തിനെതിരെ മതേതര ശക്തികള്‍ സംഘടിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലേക്കുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു പോലീസ്.. ഇതൊക്കെ ഏകീകൃത സംവിധാനതിലേക്കുള്ള നീക്കമാണ്. അവസാനം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നും ഒരു രാജ്യം ഒരു പാര്‍ട്ടി എന്നും പറയും.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നത് പ്രധാനമന്ത്രിക്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താനാണ്. ജമ്മു കാശ്മീരിലെ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രം ഫണ്ട് യഥാസമയം അനുവദിക്കുന്നില്ലെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here