Roshy Augustine: കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം: മന്ത്രി റോഷി അഗസ്റ്റിന്‍

കൂട്ടായ പരിശ്രമത്തിലൂടെ ലഹരിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍(Roshy Augustine). ഇടുക്കിയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യ ശൃംഖല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്, കുടുംബശ്രീ, വിദ്യാഭ്യാസ സ്ഥാപങ്ങള്‍, വ്യാപാരി വ്യവസായികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനാളുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയില്‍ അണിനിരന്നു.

ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതാനാണ് പലര്‍ക്കും താത്പര്യം: മുഖ്യമന്ത്രി

മലയാളം(Malayalam) മുഖ്യവിനിമയമാകണമെന്നാണ് നിര്‍ദേശമെങ്കിലും ഇപ്പോഴും ഫയലുകള്‍ ഇംഗ്ലീഷിലെഴുതാനാണ് പലര്‍ക്കും താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ആത്മാഭിമാനത്തോടെ മാതൃഭാഷയെ കണ്ട് ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യണം. ചട്ടപ്രകാരം ഇത്തരത്തില്‍ ചെയ്യാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഭാഷ വാരോഘോഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭരണത്തിന്റെ എല്ലാ തലത്തിലും മലയാളം ഭരണഭാഷയാക്കാന്‍ നടപടി കൈകൊള്ളുമെന്ന് കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഭരണഭാഷ വാരോഘോഷചടങ്ങില്‍ എഴുത്തുകാരായ എം.മുകുന്ദന്‍, പ്രഫ.വി.മധുസൂദനന്‍ നായര്‍ എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു.
ചീഫ് സെക്രട്ടറി വി.പി ജോയി, ഡോ.ആശ തോമസ്, എച്ച്. ദിനേശഷന്‍ എന്നിവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News