ലഹരി വിരുദ്ധ ശ്യംഖല തീർത്ത് കേരളം; ശൃംഖലയുടെ ഭാഗമായത് ലക്ഷക്കണക്കിനാളുകള്‍

ലഹരി വിരുദ്ധ ശ്യംഖല തീർത്ത് കേരളം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. രണ്ടാംഘട്ട ക്യാമ്പയിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി ചടങ്ങിൽ നടത്തി. വിദ്യാർത്ഥികൾ അടക്കം ലക്ഷക്കണക്കിന് പേരാണ് ശൃംഖലയുടെ ഭാഗമായത്.

സംസ്ഥാന സർക്കാരിൻറെ ഒരുമാസം നീണ്ടുനിന്ന ഒന്നാം ഘട്ട ലഹരി വിരുദ്ധ  ക്യാമ്പയിനാണ് മനുഷ്യ ശ്യംഖലയിലൂടെ സമാപനമായത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയായി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ മനുഷ്യ ശൃംഖലയിൽ പങ്കാളികളായി.

തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പൊലീസ് മേധാവിയും ജനപ്രതിനിധികളും കൈകോർത്തു മനുഷ്യച്ചങ്ങല തന്നെ തീർത്തു.  കേരളപ്പിറവി ദിനത്തിൽ അവസാനിക്കുന്നതല്ല ഈ ക്യാമ്പയിൻ എന്നും രണ്ടാം ഘട്ടം ശിശുദിനത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ സന്ദേശം ഉയർത്തിക്കാട്ടി വർണ്ണാഭമായ പരിപാടികളാണ് വിദ്യാർഥികൾ സംഘടിപ്പിച്ചത്.  മറ്റ് ജില്ലകളിൽ മന്ത്രിമാർ ജനപ്രതിനിധികൾ കായികതാരങ്ങൾ തുടങ്ങിയവർ ശൃംഖലയിൽ പങ്കാളികളായി. ലഹരിവസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ചു കൊണ്ടായിരുന്നു ക്യാമ്പയിന് ഔദ്യോഗിക സമാപനമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel