ലഹരി വിരുദ്ധ ശൃംഖല പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊള്ളലേറ്റു

ലഹരി വിരുദ്ധ ശൃംഖല പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊള്ളലേറ്റു. പാലക്കാട് കാവശ്ശേരി ജഇ എ എല്‍ പി സ്‌ക്കൂളിലാണ് സംഭവം. പൊള്ളലേറ്റ അഞ്ചുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് കാവശ്ശേരി ജഇ എ എല്‍ പി സ്‌ക്കൂളിലാണ് സംഭവം.ലഹരി വസ്തുക്കളെ പ്രതീകാത്മകമായി കത്തിച്ചപ്പോഴാണ് അപകടമുണ്ടായത്. തീ അധ്യാപികയുടെ സാരിയിലേക്ക് ആളിപ്പടരുകയായിരുന്നു. ഇതു കെടുത്താനുള്ള ശ്രമത്തിനിടെ പ്രധാനാധ്യാപികക്കുള്‍പ്പെടെ പൊള്ളലേറ്റു.

പ്രധാനാധ്യാപിക ജിസ്‌മോള്‍ മാത്യു, വിദ്യാര്‍ത്ഥിനി അഞ്ജന എന്നിവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപതിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിനി അര്‍ച്ചന, മുത്തശ്ശി ദേവു എന്നിവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും അധ്യാപിക ഷാജിതയെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡി ഡി ഇ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News