LDF:എല്‍ ഡി എഫ് ജനകീയ കണ്‍വന്‍ഷന്‍ നാളെ

കേരളത്തിന്റെ മുന്നേറ്റത്തെ തടയുന്നതിനുള്ള നീക്കങ്ങളെ ചെറുക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനും നാളെ നടക്കുന്ന കൂട്ടായ്മയെ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണ രൂപം:-

കേരളത്തിന്റെ മുന്നേറ്റത്തെ തടയുന്നതിനുള്ള നീക്കങ്ങളെ ചെറുക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനും നവംബര്‍ 2-ാം തീയ്യതി (നാളെ) നടക്കുന്ന കൂട്ടായ്മയെ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളിലാണ് ഊന്നി നിന്നത്.

ഇപ്പോഴത്തെ സര്‍ക്കാരാകട്ടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത കുതിപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഘട്ടമാണ്. വിജ്ഞാന സമൂഹ നിര്‍മ്മിതിയിലൂടെ കേരളത്തെ ഒരു വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലേക്ക് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ച് ചാന്‍സിലര്‍ ഈ രംഗത്തെ പുരോഗതി തടസപ്പെടുത്തുന്നതിന് ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തിന്റെ വികസന പദ്ധതികളെയെല്ലാം തടസ്സപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ചയായാണ് ഇത്തരം ഇടപെടലിനേയും കാണേണ്ടത്. സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി വികസന പദ്ധതികളെ തടസ്സപ്പെടുത്തുന്ന രീതിയും, സര്‍ക്കാരിനെ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള കള്ളക്കഥകളും പ്രചരിപ്പിക്കുകയാണ്. ഈ ഘട്ടത്തില്‍ കേരളത്തിന്റെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടതുണ്ട്. ഈ ഘട്ടത്തില്‍ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍ വമ്പിച്ച വിജയമാക്കണമെന്ന് കേരളത്തെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളോടും എല്‍.ഡി.എഫ് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News