ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക: ജനകീയ കണ്‍വെന്‍ഷന്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ ബുധൻ പകൽ മൂന്നിന്‌ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിക്കും. എകെജി ഹാളിൽ പകൽ മൂന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സിപിഐ സംസ്ഥാന സെക്രട്ടറി  കാനം രാജേന്ദ്രൻ അദ്ധ്യക്ഷനാകും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, അഡ്വ. റോണി മാത്യു, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗ്ഗീസ് ജോർജ്ജ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, കെ ബി ഗണേഷ്കുമാർ, ബിനോയ് ജോസഫ് എന്നിവരും, വിദ്യാ ഭ്യാസ, സാമൂഹ്യ, സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖരും കൺവെൻഷനിൽ പങ്കെടുക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News