മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. മ്യൂസിയത്തിന് സമീപം വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി ക്രമസമാധാന വിഭാഗം എഡിജിപി എം ആര് അജിത് കുമാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ദിനരാജിന്റെ നേതൃത്വത്തില്‍ 13 പേര് അടങ്ങുന്നതാണ് സംഘം.
മ്യൂസിയം സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി എസ് ധര്‍മ്മ ജിത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ പി ഡി ജിജു കുമാര്‍, ആര് അജിത് കുമാര്‍, ഗ്രേഡ് എ എസ് ഐ സരോജം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ എസ് ചിത്ര, ബി വി ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് ബിജു, കെ വി അജിത് കുമാര്‍, വിജിത്ത് എസ് വി നായര്‍, എം അരുണ്‍ ദേവ്, ജെ ബിനോയ്, എ എസ് അസീന എന്നിവരാണ് സംഘത്തില്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here