Manjima: പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹന്‍

തന്റെ പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹന്‍(Manjima Mohan). നടന്‍ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ സോള്‍മേറ്റ്. 2019 ല്‍ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മഞ്ജിമയുടെ ഗൗതമും പ്രണയത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍(Instagram) കുറിച്ചു.

മഞ്ജിമയുടെ പോസ്റ്റ് ഇങ്ങനെ : ‘ മൂന്ന് വര്‍ഷം മുന്‍പ് ഒരു കാവല്‍ മാലാഖയെ പോലെ ജീവിതത്തിലേക്ക് വന്ന വ്യക്തിയാണ് നിങ്ങള്‍. എന്റെ ജീവതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ച നിങ്ങള്‍, ഞാന്‍ എത്ര അനുഗ്രഹീതയാണെന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്നു. എന്റെ കുറവുകളെ സ്വീകരിക്കാന്‍ എന്നെ പഠിപ്പിച്ചു. എന്നും എന്റെ പ്രിയപ്പെട്ടവന്‍ നീ തന്നെ ആയിരിക്കും’.

ഗൗതം കുറിച്ചത് ഇങ്ങനെ :’ ജീവിതത്തിലേക്ക് നിങ്ങള്‍ക്ക് യോജിച്ച വ്യക്തി കടന്നുവന്നാല്‍ എങ്ങനെയുണ്ടാകും ? നിങ്ങള്‍ പറയും അവളെ കാണുമ്പോള്‍ തന്നെ ഹൃദയം സന്തോഷം കൊണ്ട് നിറയുമെന്നും മറ്റും. പക്ഷേ ഞങ്ങളുടെ യാത്ര ഒരു പ്രാങ്കില്‍ തുടങ്ങിയതാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഞങ്ങള്‍ തര്‍ക്കിക്കുകമായിരുന്നു. ഈ തര്‍ക്കങ്ങള്‍ ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പോലും സഹിക്കാനാകുമായിരുന്നില്ല. എന്നാല്‍ ഇത്തരം ചെറിയ വഴക്കുകളിലൂടെ മനോഹരമായി ഒരു ബന്ധമാണ് കെട്ടിപ്പടുക്കുന്നതെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ആദ്യം സൗഹൃദം എന്നാണ് ഈ ബന്ധത്തിന് ഞാന്‍ പേര് നല്‍കിയത്. പിന്നെ അടുത്ത സുഹൃത്തെന്നായി. പിന്നീട് അതും കഴിഞ്ഞ് ഈ ബന്ധം വളര്‍ന്നു. എന്നെ ജീവിതത്തിന്റെ ഭാഗ്യമായി നിനക്ക് നന്ദി. ഒന്നായി യാത്ര ആരംഭിക്കുന്ന ദിവസത്തിനായി കാത്തിരിക്കുന്നു’.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here