Pala: വിദ്യാര്‍ഥിനികളോട് അശ്ലീലം: അധ്യാപകനെതിരെ പോക്സോ കേസ്

വിദ്യാര്‍ഥിനികളോട് അശ്ലീലമായി സംസാരിച്ച അധ്യാപകനെതിരെ പോക്സോ കേസെടുത്തു. പാല(Pala) ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും കോണ്‍ഗ്രസ് അനുകൂല സംഘടന കെപിഎസ്ടിഎയുടെ സംസ്ഥാന നിര്‍വാഹകസമിതി അംഗവുമായ എ കെ ഹസനെ (54)തിരെയാണ് പ്രധാനാധ്യാപികയുടെ പരാതിയില്‍ മുഴക്കുന്ന് പൊലീസ്(police) കേസെടുത്തത്.

ശനിയാഴ്ച സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് അധ്യാപകന്‍ അശ്ലീലമായി സംസാരിച്ചതിനെക്കുറിച്ച് വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തിയത്. പ്രധാനാധ്യാപിക ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. പൊലീസ് കുട്ടികളുടെ മൊഴിയെടുത്തശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൈല്‍ഡ്ലൈന്‍ അധികൃതരും മൊഴിയെടുത്തു. വിവിധ ക്ലാസുകളില്‍ പഠിക്കുന്ന അഞ്ച് വിദ്യാര്‍ഥിനികളാണ് ഹസനെതിരെ മൊഴിനല്‍കിയത്.

അധ്യാപകന്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ കാക്കയങ്ങാട്ടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News