Book fest: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം 28 മുതല്‍ ഡിസംബര്‍ 4 വരെ

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിത്തിന്റെയും ഭാഗമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം(Book fest) 28 മുതല്‍ ഡിസംബര്‍ നാലു വരെ നടക്കും. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായി 150ലേറെ സ്റ്റാള്‍ ഇതിനായി സ്ഥാപിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം.

സംസ്ഥാനത്തെ മുഴുവന്‍ പുസ്തക പ്രസാധകരും ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളിലെ പ്രമുഖപ്രസാധകരും പങ്കാളികളാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതു സ്വകാര്യ സ്ഥാപനങ്ങളുടെ സി എസ് ആര്‍ ഫണ്ടോ, സ്‌പോണ്‍സര്‍ഷിപ്പോ മുഖേന പുസ്തക കൂപ്പണ്‍ ലഭ്യമാക്കും. സാമാജികരുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങുന്നതിനും സംവിധാനമൊരുക്കും. വിവിധ വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ലൈബ്രറികളിലേക്കും വിലക്കിഴിവില്‍ പുസ്തകം വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാവും. പുസ്തകാസ്വാദനം, പദ്യപാരായണം, ഒരു കഥ പറയാം എന്നീ മത്സരങ്ങളും കാര്‍ട്ടൂണ്‍ മത്സരവും ഓണ്‍ലൈനായി നടത്തും.

പുസ്തകോത്സവം നടക്കുന്ന ദിനങ്ങളില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും പൊതുവിഭാഗത്തിലും ക്വിസും സംഘടിപ്പിക്കും. മൂന്നു വേദികളിലായി സാഹിത്യോത്സവവും നടക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍, വിഷന്‍ ടാസ്‌ക്, പുസ്തക പ്രകാശനം, മീറ്റ് ദ ആതര്‍, മുഖാമുഖം, ബുക്ക് സൈനിങ്, ബുക്ക് റീഡിങ് തുടങ്ങിയ പരിപാടികളും നടക്കും. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മാധ്യമ അവാര്‍ഡ് ഏര്‍പ്പെടുത്തും. പുസ്തകോത്സവത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്കും മറ്റും നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും കാണാനുള്ള സൗകര്യവും ഒരുക്കും. നിയമസഭാ സെക്രട്ടറി എ എം ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News