ADVERTISEMENT
സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രമീയം ഇനി മുതല്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അടക്കുന്നതിനുള്ള പോര്‍ട്ടല്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വ്വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അഹങട പോര്‍ട്ടല്‍ (www.aims.kerala.gov.in) വഴിയാണ് ഓണ്‍ലൈനായി പ്രീമിയം തുക അടയ്ക്കുന്നതിനുള്ള സൗകര്യം തയ്യാറാക്കിയിട്ടുള്ളത്. നേമം പഞ്ചായത്തിലെ കര്‍ഷകരായ സഹദേവന്‍, വേണു എന്നിവര്‍ക്ക് ഓണ്‍ലൈനായി പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടാണ് മന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പ്രീമിയം തുക ഒടുക്കാനുള്ള ട ങ ട ലഭിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ കര്‍ഷകനു നേരിട്ടോ, വിവിധ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ തുക സര്‍ക്കാരിലേക്ക് ഒടുക്കുവാനും അപ്പോള്‍ തന്നെ പോളിസി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമുള്ള സൗകര്യങ്ങളാണ് പോര്‍ട്ടലിലൂടെ കര്‍ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് സേവനങ്ങള്‍ സുതാര്യമായും വളരെ വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യം തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ, ഡജക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയോ പ്രീമിയം തുക അടക്കുവാന്‍ കഴിയും. ഇതിനായി സംസ്ഥാന ട്രഷറി വകുപ്പിന്റെ സൗകര്യങ്ങളാണ് പോര്‍ട്ടലില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. അകങട പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിച്ച കര്‍ഷകരുടെ ലോഗിനില്‍ തന്നെയാണ് പുതിയ സൗകര്യവും തയ്യാറാക്കിയിട്ടുള്ളത്. അപേക്ഷ സമര്‍പ്പിച്ച് പത്ത് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് തുക അടയ്ക്കുവാനുള്ള സൗകര്യം ലഭ്യമാകും. തുക അടച്ച ഉടന്‍തന്നെ പോളിസി സര്‍ട്ടിഫിക്കറ്റ്, രസീത് എന്നിവ ഓണ്‍ലൈനായി കര്‍ഷകന് ലഭിക്കും.
പോളിസി സര്‍ട്ടിഫിക്കറ്റ്, രസീത് എന്നിവ പിന്നീട് എപ്പോള്‍ വേണമെങ്കിലും കര്‍ഷകന് സ്വന്തം ലോഗിനില്‍ നിന്ന് പ്രിന്റ് എടുക്കുവാനും സാധിക്കും. തുക അടച്ച് ഏഴു ദിവസത്തിന് ശേഷം സംഭവിക്കുന്ന വിള നാശങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി കര്‍ഷകര്‍ക്ക് ഇതേ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുവാന്‍ കഴിയും. പ്രകൃതിക്ഷോഭത്തിലു ണ്ടായ വിള നാശം, വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഉണ്ടായ വിള നാശം, നെല്‍കൃഷിയുടെ രോഗ കീടബാധ കാരണമുള്ള വിളനാശം എന്നിവയ്ക്കാണ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിള നാശം ഉണ്ടായി 15 ദിവസങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാനത്തെ പ്രധാനപ്പെട്ട 27 വിളകള്‍ക്കാണ് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.