Argentina Fans:പുഴയ്ക്ക് നടുവില്‍ മിശിഹ;ലോകശ്രദ്ധയിലെത്തി കൂറ്റന്‍ കട്ടൗട്ട്

ഫുട്ബോളിന്റെ മിശിഹ ഇപ്പോഴുള്ളത് അര്‍ജന്റീനയില്‍ മാത്രമല്ല, പുള്ളാവൂരിലെ പുഴയ്ക്ക് നടുവിലുമുണ്ട്. മുപ്പത് അടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട് ആരാധകരുടെ ലയണല്‍ മെസി. ലോകകപ്പിന്റെ ആവേശം വിളംബരംചെയ്താണ് ചാത്തമംഗലം പഞ്ചായത്തിലെ ചെറുപുഴയില്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. എട്ടടി വീതിയിലുള്ള കട്ടൗട്ട് വൈറലായതോടെ പുള്ളാവൂര്‍ എന്ന ഗ്രാമവും ലോകശ്രദ്ധയിലെത്തി.

അര്‍ജന്റീനിയന്‍ ഗോള്‍കീപ്പര്‍ മാര്‍ട്ടിനസ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ ചിത്രം ടാഗ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ കൊച്ചുഗ്രാമത്തിലെ ആവേശം പ്രാധാന്യത്തോടെയാണ് വാര്‍ത്തയാക്കിയത്. അര്‍ജീന്റീന ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലും കട്ടൗട്ട് ഇടം നേടി. പുഴയിലെ കുഞ്ഞുതുരുത്തിലാണ് കട്ടൗട്ട് . ഇരുപതിനായിരം രൂപയോളമാണ് ചെലവ്.

കഴിഞ്ഞ ലോകകപ്പില്‍ മുപ്പത് മീറ്റര്‍ കൂറ്റന്‍ പതാക പുള്ളാവൂരിലെ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. മെസിയേക്കാള്‍ വ്യത്യസ്തമായ ഒന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീല്‍ ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News