ADVERTISEMENT
കോന്നി(Konni) കട്ടചിറയില്‍ ജനവാസ മേഖലയില്‍ കടുവ(Tiger) ഇറങ്ങിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി വനം വകുപ്പ്. മേഖലയില്‍ നിരീക്ഷണക്യാമറകള്‍ ഇന്ന് സ്ഥാപിക്കും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു കടുവയെ പിടികൂടാന്‍
കൂടും സ്ഥാപിക്കും. ജനവാസമേഖലയില്‍ നിന്ന് അരകിലോമീറ്റര്‍ മാത്രം അകലെയാണ് റാന്നി കട്ടചിറയില്‍ കടുവ ഇറങ്ങിയതു. അതിനാല്‍ തന്നെ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ വന വകുപ്പ് കാണുന്നത്.
ചൊവ്വാഴ്ച പകല്‍ 11 മണിക്കാണ് വളര്‍ത്തു പശുവിനെ കടുവ കടിച്ചു കൊന്നതു.കാടിനുള്ളിലെ അരുവിയില്‍ കുളിപ്പിക്കാന്‍ പശുവിനെ കൊണ്ടുപോയപ്പോള്‍ ആയിരുന്ന് കടുവയുടെ ആക്രമണം. തലനാരിഴയ്ക്കാണ് പശുവിന്റെ ഉടമ അച്യുതനും ഭാര്യ ഉഷയും രക്ഷപ്പെട്ടത്. മേഖലയില്‍ നിരീക്ഷണ ക്യാമറകള്‍ ഇന്നു സ്ഥാപിക്കും. കോന്നി DFO യുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കും .ഇന്നലെ തന്നെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കട്ടചിറ വന മേഘലയോട് ചേര്‍ന്ന പ്രദേശമാണെങ്കിലും, കടുവയുടെ സാന്നിധ്യം ആദ്യമായാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ മാസം 21ന് ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെ വടശ്ശേരിക്കര മുക്കുഴിയിലും കടവ ഇറങ്ങി പോത്തിനെ കൊന്നിരുന്നു.പ്രദേശത്ത് വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ ആയില്ല.സമീപകാലത്ത് ആദ്യമായാണ് മേഖലയില്‍ പകല്‍സമയത്ത് കടുവയിറങ്ങി അക്രമം നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.