M B Rajesh: കേരളം തീര്‍ത്തത് ലോകമാതൃക: മന്ത്രി എം ബി രാജേഷ്

മയക്കുമരുന്നിനെതിരെ കേരളം ചൊവ്വാഴ്ച തീര്‍ത്തത് ലോകമാതൃകയെന്ന് മന്ത്രി എം ബി രാജേഷ്(M B Rajesh). പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ലഹരിവിരുദ്ധ മഹാശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ലോകത്ത് പല രാജ്യങ്ങളും മയക്കുമരുന്നിനെതിരെ പലതരം പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഈ കാര്യത്തിലും കേരളം വേറിട്ട് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയ, ജാതിമത വ്യത്യാസമില്ലാതെ സംസ്ഥാനത്തെ 20,000 വാര്‍ഡില്‍ ഒരു കോടിയോളംപേര്‍ ലഹരിക്കെതിരായ മഹാശൃംഖലയില്‍ അണിനിരന്നിട്ടുണ്ട്. കൂടുതല്‍ ഐക്യത്തോടെ മയക്കുമരുന്നിനെതിരെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാമെന്നും മന്ത്രി പറഞ്ഞു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍, വി കെ പ്രശാന്ത് എംഎല്‍എ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ കെ രാഗേഷ്, പി ശശി, പി രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here