സാങ്കേതിക തകരാര്‍; കുവൈത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം അടിയന്തിരമായി തിരിച്ചിറക്കി. IX 394 ബോയിങ് 738 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിന് ശേഷം കുവൈത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

ഉച്ചക്ക് 1.20 നു പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് 2.40 ന് തിരികെ പറന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രമുടങ്ങിയതോടെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തി.

ഇതോടെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി യാത്രക്കാര്‍ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറിലധികം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News