പിറന്നാൾ നിറവിൽ കിം​ഗ് ഖാൻ | Shah Rukh Khan

ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാന് ഇന്ന് പിറന്നാൾ.ബോളിവുഡ് കിംഗ്, കിംഗ് ഖാൻ എന്നിങ്ങനെ അറിയപ്പെടുന്ന ആരാധകരുടെ സ്വന്തം എസ്ആ‍ർകെക്ക് കൈരളിയുടെ പിറന്നാളാംശംസകൾ.

interview: Shah Rukh Khan: The beauty of love is that you don't need to demand or beg for it

ബോളിവുഡിന്‍റെ ബാദുഷ, കിംഗ് ഖാനെ കാലം വാ‍ഴ്ത്തുന്നത് അങ്ങനെയാണ്. ന്യൂഡൽഹിയിലെ ഒരു ഗ്രാമത്തിൽ നിന്ന് ബോളിവുഡിലെ ലെജൻഡിലേക്കുള്ള അദ്ദേഹത്തിന്‍റെ ദൂരം ചെറുതായിരുന്നില്ല. പിന്നോട്ട് തിരിയാൻ ജീവിത സാഹചര്യങ്ങൾ പ്രേരിപ്പിച്ചിട്ടും പൊരുതി നേടിയതാണ് ഷാറൂഖ് ലോക സിനിമയിലെ കിംഗ് ഖാനെന്ന പദവി.

Shah Rukh Khan Wiki, Age, Height, Wife, Children, Family, Biography & More - WikiBio

1988ൽ “ഫൗജി” എന്ന ടെലിവിഷൻ പരമ്പരയിലെ അഭിമന്യു റായ് എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് ഖാൻ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് 1989ൽ അസീസ് മിർസയുടെ “സർക്കസ്” എന്ന പരമ്പരയിലഭിനയിച്ചു. ഇതിലെ മലയാളി ആയ കഥാപാത്രം ആയിരുന്നു ഷാരൂഖ് .

Shah Rukh Khan: Why the actor's charm has endured the test of time - BBC News

അതേ വർഷം അരുന്ധതി റോയ് രചനയെ അടിസ്ഥാനപ്പെടുത്തി എടുത്ത “In Which Annie Gives it Those Ones” എന്ന ടിവി ചിത്രത്തിലും ഭാഗമായി.1992ൽ ദീവാന എന്ന സിനിമയിലൂടെ ബോളിവുഡിൽ ഹരിശ്രീ കുറിച്ച ഷാരൂഖിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടങ്ങോട്ട് ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് നായകന്മാരിൽ ഒരാളായി ഷാരൂഖ്. ബോളിവുഡ് നായികമാരായ കാജോൾ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, ജൂഹി ചൗള, ദീപിക പദുക്കോൺ, ആലിയ ഭട്ട്, സുസ്മിത സെൻ, കരീന കപൂർ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ നായികമാർക്കൊപ്പം അഭിനയിച്ച് നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകൾ ഷാരൂഖ് ബോളിവുഡിന് സമ്മാനിച്ചു. ഒരു കാലഘട്ടത്തിൻറെ റൊമാൻറിക് ഹീറോയായി മാറി കിംഗ് ഖാൻ.

Shahrukh Khan - Latest News, Photos, Videos, Awards, Filmography, Shahrukh Khan Biography | Bollywood Life

Kabhi Khushi Kabhie gham, ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ, ദിൽ തോ പാഗൽ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ, ദിൽ സേ, ദേവദാസ് ചക് ദേ! ഇന്ത്യ, ബാസിഗർ, ദർ, മൈ നെയിം ഈസ് ഖാൻ, ബാദ്‌ഷാ, മൊഹബത്തേൻ, അഞ്ജാം, കൊയ്‌ല, കരൺ അർജുൻ, ഡോൺ, ഡോൺ 2, ചെന്നൈ എക്‌സ്‌പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, പഹേലി, തുടങ്ങിയ ചിത്രങ്ങൾ ഷാറൂഖിനെ ബോളിവുഡിന്‍റെ കിംഗ് ഖാനാക്കി.

Shah Rukh Khan and Atlee's Film's Title To be Unveiled in June: Report

പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന ലോക സിനിമയിലെ ആക്ഷൻ റൊമാൻറിക് ഹീറോയ്ക്ക് കൈരളിയുടെ പിറന്നാൾ ആശംസകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News