കുറവന്‍കോണത്ത് വീട്ടില്‍ അക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍ | Kuravankonam

കുറവന്‍കോണത്ത് വീട്ടില്‍ അക്രമം നടത്തിയ കേസില്‍ പ്രതി പിടിയില്‍.മലയിന്‍കീഴ് സ്വദേശി സന്തോഷ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഈ പ്രതിയും മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച പ്രതിയും ഒരാളാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് കേസുകളിലും പൊലീസ് അന്വേഷണം.

നിലവില്‍ കുറവന്‍ കോണത്തെ സംഭവത്തില്‍ മാത്രമേ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളൂ. മ്യൂസിയം കേസില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News