ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക ; എൽ ഡി എഫിന്റെ ജനകീയ കൂട്ടായ്മ ഇന്ന് | LDF

കേരളത്തിനെതിരായ കേന്ദ്ര നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എൽ ഡി എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ ഇന്ന് നടക്കും.എ കെ ജി ഹാളിൽ നടക്കുന്ന കൂട്ടായ്‌മ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍, അഡ്വ. റോണി മാത്യു, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗ്ഗീസ് ജോർജ്ജ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആന്റണി രാജു, അഹമ്മദ്‌ ദേവർകോവിൽ, കെ ബി ഗണേഷ്കുമാർ, ബിനോയ് ജോസഫ് എന്നിവരും, വിദ്യാ ഭ്യാസ, സാമൂഹ്യ, സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖരും കൺവെൻഷനിൽ പങ്കെടുക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here