തൊഴിലില്ലായ്മയ്‌ക്കെതിരെ DYFIയുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ

തൊഴിലില്ലായ്മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നാളെ പാർലമെന്റ് മാർച്ച്. ‘എവിടെ എന്റെ തൊഴിൽ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യുവജനങ്ങളെ അണിനിരത്തി പാർലമെന്റ് മാർച്ച് നടത്തുന്നത്.

ഡിവൈഎഫ്‌ഐയുടെ സ്ഥാപകദിനത്തിലാണ് തൊഴില്ലായ്മക്കെതിരെ ഡിവൈഎഫ്‌ഐ പാർലമെന്റ് മാർച്ച് നടത്തുന്നത്.നാളെ നടക്കുന്ന പ്രതിഷേധ മാർച്ചിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവജനങ്ങൾ പങ്കെടുക്കും.

പാർലമെന്റ് മാർച്ചിന് മുന്നോടിയായി രാജ്യവ്യാപകമായി വിവിധ സംസ്ഥാന തലങ്ങളിൽ പ്രതിഷേധ പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.തൊഴിൽ ഇല്ലായ്മക്കെതിരെ വരും നാളുകളിലും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറി ഹിമാഖ്‌നരാജ് ഭട്ടാചാര്യ പറഞ്ഞു.

മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുന്ന പ്രചാരണപരിപാടികളാണ് രാജ്യവ്യാപകമായി സംഘടിപ്പിച്ചത്. ഓരോ വർഷവും രണ്ടുകോടി തൊഴിൽ സൃഷ്ടിക്കുമെന്ന വാഗ്ദാനം നൽകിയതാണ് ബിജെപി സർക്കാർ.

ഇപ്പോഴും ആ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടെയാണ് ഗുജറാത്തിൽ ദീപാവലിക്ക് 10 ലക്ഷം തൊഴിൽ പ്രഖ്യാപനം നടത്തിയത്.എന്നാൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വിമർശനം ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News