ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ച വിഷയം ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എ എ റഹിം എംപി | Delhi

ദില്ലിയിൽ മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് എ എ റഹിം എംപി. വംശീയമായുള്ള അക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് എ എ റഹിം വ്യക്തമാക്കി.എബിവിപിക്കാരാണ് ആക്രമണത്തിന് പിന്നിൽ എന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ദില്ലി സർവ്വകലാശാലയിൽ പഠിക്കുന്ന 4 മലയാളി വിദ്യാർത്ഥികൾക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ സംഘം യാതൊരു പ്രകോപനവും ഇല്ലാതെ ബെൽറ്റ്‌ കൊണ്ട് മർദ്ദിക്കുകയായിരുന്നു. ദില്ലിയിലെ ദൗലത് റാം കോളേജിന് മുന്നിൽ വച്ചായിരുന്നു ആക്രമണം.

ദക്ഷിനേന്ത്യയിൽ നിന്നുള്ള വിദ്യാർഥികളാണെന്ന് മനസ്സിലാക്കി വംശീയമായി അധിക്ഷേപിച്ചാണ് ആക്രമണം നടത്തിയത്.നിങ്ങൾ എന്തിനാണ് മുണ്ട് ധരിക്കുന്നത്?”, “ഇത് നിങ്ങൾക്ക് ഇത്തരം വസ്ത്രം ധരിക്കാനുള്ള സ്ഥലമല്ല” എന്ന് പറഞ്ഞുകൊണ്ടായിരുന്നു മർദ്ദനം.

എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു.പുറത്തുനിന്ന് ദില്ലിയിൽ പഠിക്കാൻ വരുന്ന വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥ കഥയാണെന്ന് എസ്എഫ്ഐ പറഞ്ഞു. കഴിഞ്ഞ വർഷം, കെഎംസിയിലെ പ്രൊഫസറായ രാകേഷ് പാണ്ഡെ കേരളത്തിലെ വിദ്യാർത്ഥികളോട് വിവേചനം കാണിക്കാൻ “മാർക്ക് ജിഹാദ്” എന്ന കുപ്രസിദ്ധ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു.

ദില്ലി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി സംഘടനയായിട്ടും DUSU എല്ലായ്പ്പോഴും കാമ്പസിൽ സംഭവിക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു.

വിദ്യാർത്ഥികൾക്ക് നേരെ നടന്ന അതിക്രമത്തിൽ അടിയന്തര നടപടി വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടിട്ടുണ്ട് . സംഭവത്തിൽ വിദ്യാർത്ഥികൾ മോറിസ് നഗർ പോലിസ് സ്റ്റേഷനിൽ പരാതി നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here