
മ്യൂസിയം അതിക്രമക്കേസ് പ്രതിയും കുറവന്‍കോണത്ത് വീടാക്രമിച്ച കേസിലെ പ്രതിയും ഒരാളെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. വീട് ആക്രമിച്ച സമയത്ത് വിയര്‍ത്തതിന് ശേഷം പ്രതി ഷര്‍ട്ട് അഴിച്ചപ്പോള്‍ ഉള്ള ഇന്നര്‍ ബനിയനും മ്യൂസിയം അതിക്രമ സമയത്ത് അണിഞ്ഞ ഇന്നര്‍ ബനിയനും ഒന്ന് തന്നെ.
മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ഡ്രൈവറെ തന്റെ ഓഫീസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ മന്ത്രി നിർദേശം നൽകി. വാട്ടർ അതോറിറ്റിയിൽ പുറം കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരൻ ആണ് ഇയാൾ. ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്കു നിർദേശം നൽകണമെന്നും വാട്ടർ അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here