KSU നേതാവിനെതിരായ ബലാത്സംഗ കേസ് ; തുടര്‍ നടപടികളുമായി പൊലീസ് | KSU

കെ.എസ്.യു ഭാരവാഹിക്കെതിരെയുള്ള ബലാത്സംഗ കേസിൽ തുടർ നടപടികളുമായി പോലീസ്. പരാതിക്കാരിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പെൺകുട്ടി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. കേസിലെ പ്രതി മുഹമ്മദ് ആഷിക്കിനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്ന് സൂചന.

ലോ അക്കാഡമിയിലെ അവസാനവർഷ വിദ്യാർഥിയും കെ.എസ്.യു യൂണിറ്റ് ഭാരവാഹിയുമായ മുഹമ്മദ് ആഷിക്കിനെതിരെയാണ് കേസ്. അതേ കോളജിലെ വിദ്യാർഥിനിയും കെ.എസ്.യു യൂണിറ്റ് കമ്മിറ്റി അംഗവുമായ പെൺകുട്ടിയാണ് പരാതിക്കാരി.

ഇക്കഴിഞ്ഞ ജൂൺമാസം 14-ന് കെഎസ്.യു അടിയന്തര യൂണിറ്റ് കമ്മിറ്റിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ വിളിച്ചു വരുത്തിശേഷം അവിടെ വച്ച് ആഷിക്ക് പീഡിപ്പിച്ചെന്നാണ് കേസ്.പീഡന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി സെപ്റ്റംബർ 16 വരെ പലതവണ തന്നെ പീഡിപ്പിച്ചെന്നും പരാതിയിൽ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി എടുത്ത പോലീസ് തുടർ നടപടികളിലേക്ക് കടന്നു. പെൺകുട്ടി ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുമെന്നാണ് വിവരം. പീഡനത്തിനുശേഷം പെൺകുട്ടിയുടെ സ്വണാഭരണങ്ങൾ പ്രതി കൈക്കലാക്കിയെന്നും പരാതിയിൽ ഉണ്ട്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെുടുക്കാനുള്ള യാത്ര ചെലവിനായി ആഭരണങ്ങൾ വാങ്ങി പ്രതി പണയം വെച്ചു. പിന്നീട് ഈ ആഭരണങ്ങൾ തിരികെ നൽകാതെ തന്നെ ബുദ്ധിമുട്ടിലാക്കിയെന്നും പെൺകുട്ടി പറയുന്നു.കേസിലെ പ്രതി മുഹമ്മദ് ആഷിക്കിനെ കണ്ടെത്തനായി പോലീസ് അന്വേഷണം ആരംഭിച്ചു.പ്രതി മുഹമ്മദ് ആഷിക്കിനെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്ന് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here