ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധം ; വിസിമാര്‍ ഹൈക്കോടതിയില്‍ | Governor

വിസിമാർ ഹൈക്കോടതിയിലേക്ക് .ചാൻസലറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഏഴ് വിസിമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പുറത്താക്കാതിരിക്കാന്‍ കാരണം ചോദിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് വിസിമാര്‍ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണം നടത്തി തെറ്റ് കണ്ടെത്തിയാല്‍ മാത്രമേ പുറത്താക്കാനാകൂ. അതിനാല്‍ തന്നെ ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധമാണ്. ഈ നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെടുന്നു.

അതേസമയം കേരള സർവ്വകലാശാല സെനറ്റിൽ  നിന്നും പുറത്താക്കിക്കൊണ്ടുള്ള,  ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി  ചോദ്യം ചെയത് 15 അംഗങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ചാൻസലർക്കെതിരെ കോടതി പരാമർശം നടത്തിയിരുന്നു.ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ലെന്നും വ്യക്തിപമായ പ്രീതിയല്ല, നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സെനറ്റംഗങ്ങളെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നും പതിന‌ഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നുമാണ് ഗവർണറുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News