എളംകുളത്തെ യുവതിയുടെ കൊലപാതകം; പ്രതി നേപ്പാളിൽ, അറസ്റ്റ് ഉടൻ

കൊച്ചി എളംകുളത്ത് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നേപ്പാളിലെന്ന് കണ്ടെത്തി.ഭഗീരഥി ധാമിയെ കൊലപ്പെടുത്തിയ സുഹൃത്ത് റാം ബഹാദൂറാണ് നേപ്പാളിൽ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.ഇയാളെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ആരംഭിച്ചു.

കഴിഞ്ഞ 24നാണ് കൊച്ചി എളംകുളത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്.യുവതിയുടെ ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് അന്ന് മുതൽ അന്വേഷിച്ചു വരികെയായിരുന്നു. പ്രതി റാം ബഹദൂർ കേരളത്തിന് പുറത്തേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി നേപ്പാളിലുണ്ടെന്ന സൂചന ലഭിച്ചത്.ഇതേത്തുടർന്ന്കഴിഞ്ഞ 28നാണ് അന്വേഷണ സംഘം നേപ്പാളിലേക്ക് തിരിച്ചത്.

അതേസമയം, അന്വേഷണ സംഘം നേപ്പാള്‍ പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.പ്രതി ഉടൻ പിടിയിലാകുമെന്നാണ് പ്രതീക്ഷ.പത്ത് വര്‍ഷത്തിലേറെയായി കൊച്ചിയിലുള്ള റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി,ലക്ഷ്മി എന്ന പേരിൽ കൊച്ചിയില്‍ എത്തിയത്.ഇയാള്‍ മറ്റ് സത്രീകളുമായും എറണാകുളത്ത് താമസിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.ഇയാളുമായി ബന്ധമുള്ളരെ തേടി കണ്ടെത്തിയായിരുന്നു അന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News