Pathaan Teaser:ആക്ഷന്‍ വെടിക്കെട്ട്;ഷാരൂഖിന്റെ പിറന്നാള്‍ ദിനത്തില്‍ ‘പത്താന്‍’ ടീസര്‍ പുറത്ത്

(Shah Rukh Khan)ഷാരൂഖ് ഖാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം ‘പത്താന്റെ’ ടീസര്‍(Pathaan Teaser) റിലീസ് ചെയ്തു. നീണ്ട നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് മുഴുനീള കഥാപാത്രമായെത്തുന്ന ചിത്രമാണ് പത്താന്‍. ചിത്രത്തിലൂടെ ഖാന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അത് ഉറപ്പുനല്‍കുന്ന വിധത്തിലാണ് ടീസര്‍. ഇതിനകം തന്നെ ആക്ഷന്‍ പാക്ക്ഡ് ടീസര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.

ഷാരൂഖിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. താരത്തിന് ആശംസകള്‍ നേര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖിന് പുറമെ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ സല്‍മാന്‍ ഖാനും അതിഥി വേഷത്തില്‍ എത്തും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് സിദ്ധാര്‍ത്ഥ് ആനന്ദ് ആണ്. യാഷ് രാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം 2023 ജനുവരി 25 ന് തിയേറ്ററുകളില്‍ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News