നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഊർജിത നടപടികളുമായി കൊച്ചി കോർപ്പറേഷൻ

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഊർജിത നടപടികളുമായി കൊച്ചി കോർപറേഷൻ. ഓടകളിലേക്ക് ഖര രൂപത്തിലുള്ള മാലിന്യങ്ങളടക്കം തള്ളിയതിനെ തുടർന്നാണ് നടപടി. രാത്രികാലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി റാപിഡ് ടാസ്ക് ഫോഴ്സിനെ രൂപീകരിച്ച് യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ .

എം ജി റോഡിലെ സിലോൺ, സോന, താൽ കിച്ചൺ, sമാർ, സ്ട്രീറ്റ് മെനു എന്നീ ഹോട്ടലുകളാണ് കൊച്ചി കോർപ്പറേഷൻ അടച്ചുപൂട്ടിയത്. ഹോട്ടലുകൾ സീവേജ് ട്രീറ്റ്മെൻ്റ് സംവിധാനം വേണമെന്ന നിർദേശം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഹോട്ടലുകൾക്ക് മുൻപിലുള്ള ഓടയിലേക്ക് ഖര രൂപത്തിലുള്ള മാലിന്യങ്ങൾ പുറന്തള്ളുന്നതിനാൽ അടഞ്ഞ അവസ്ഥയിലായിരുന്നു. നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും ഹോട്ടലുൽ പാലിക്കാൻ തയ്യാറായില്ല. തുടർന്നാണ് കടുത്ത നടപടി. തുലാമാസത്തിലെ മഴ കണക്കിലെടുത്ത് അടിയന്തര നടപടികളുമായി നീങ്ങുകയാണ് കൊച്ചി കോർപ്പറേഷൻ .

എഞ്ചിനീയറിങ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡുകൾ തിരിച്ചാണ് പ്രവർത്തനം . രാത്രികാലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി റാപിഡ് ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചിട്ടുണ്ട്. തിരക്കേറിയ ഇടങ്ങളിൽ വൈകുന്നേരം 5 മുതൽ 10 വരെ ശുചീകരണം നടത്തും. കാനകളിലെ സ്ലാബുയര്‍ത്തി ചെളി നിൽക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News