Hansika:ഒടുവില്‍ ഹന്‍സികയ്ക്ക് മാംഗല്യം..വരന്‍ ആരെന്ന് അറിയുമോ?

നടി ഹന്‍സിക(Hansika) മോത്വാനി വിവാഹിതയാകുന്നുവെന്ന(marriage) വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. സുഹൈല്‍ ഈഫല്‍ ഗോപുരത്തിനു മുന്‍പില്‍ വച്ച് ഹന്‍സികയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഹന്‍സിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.

hansika-suheil

ഹന്‍സികയും സുഹൈലും രണ്ടു വര്‍ഷമായി ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. പരിചയം പിന്നെ പ്രണയത്തിലേക്കും ഒടുവില്‍ വിവാഹത്തിലേക്കും നയിക്കുകയായിരുന്നു. ഡിസംബര്‍ നാലിന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുക. ഡിസംബര്‍ മൂന്നിനാണ് മെഹന്ദി-സംഗീതാഘോഷം. ഡിസംബര്‍ നാലിന് ഹാല്‍ദി. അടുത്ത ദിവസം വിവാഹം.

hansika-wedding

ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായിട്ടാണ് മുംബൈ സ്വദേശിയായ ഹന്‍സിക അഭിനയരംഗത്തെത്തുന്നത്. ഋതിക് റോഷന്റെ ഹിറ്റ് ചിത്രമായ കോയി മില്‍ഗയയില്‍ ഹന്‍സിക അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍, ആപ് കാ സുരൂര്‍, മണി ഹേ തോ ഹണി ഹേ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹന്‍സിക തെന്നിന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത് അല്ലു അര്‍ജുന്‍ ചിത്രം ദേസമുരുഡുവില്‍ നായികയായാണ്. ധനുഷ് ചിത്രം മാപ്പിളൈയിലൂടെ തമിഴകത്ത് ചുവടുറപ്പിച്ചു. എങ്കെയും കാതല്‍, വേലായുധം, സൈട്ടേ, സിങ്കം 2 എന്നിവയാണ് ഹന്‍സികയുടെ പ്രധാന തമിഴ് സിനിമകള്‍. റൗഡി ബേബി, പാര്‍ട്ണര്‍ ഉള്‍പ്പടെ അഞ്ച് സിനിമകളാണ് തമിഴില്‍ ഹന്‍സികയുടേതായി റിലീസിനായി ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here