Cooking Tips:പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഇവയൊക്കെയാണ്….

എല്ലാ ഭക്ഷണത്തിലും പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്യുമ്പോള്‍ ഗുണവും മണവും മെച്ചപ്പെടുകയും കഴിക്കാന്‍ തോന്നുകയും ചെയ്യും. മാത്രമല്ല, ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗകാരണമായ വസ്തുക്കളും അപ്പോള്‍ നശിക്കുന്നു. പാചകം ചെയ്യുന്നതിനു മുന്‍പ് ചേരുവകള്‍ കഴുകുക, അരിയുക, അരയ്ക്കുക, പുളിപ്പിക്കുക, മുളപ്പിക്കുക തുടങ്ങി പല പ്രക്രിയകളുണ്ട്. എന്തും പാകം ചെയ്യുന്നതിനു മുന്‍പ് നന്നായി കഴുകണം. പൊടി, പ്രാണികള്‍, വിഷാംശം എന്നിവ നീക്കാനാണ് നന്നായി കഴുകുന്നത്.

പ്രഷര്‍കുക്കറില്‍ കറുപ്പ് നിറം വീഴാതെ മുട്ട പുഴുങ്ങി എടുക്കാം

-ചീര, മല്ലിയില, മുന്തിരി എന്നിവ നന്നായി കഴുകിയശേഷം അല്‍പം ഉപ്പിട്ട വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കണം. പിന്നീട് കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കഴുകിയെടുക്കാം.

-കോളിഫ്‌ളവര്‍ പൂക്കളായി അടര്‍ത്തി ഒരു നുള്ള് മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത െവള്ളത്തിലിട്ടു വച്ചാല്‍ പുഴുക്കളെ നശിപ്പിക്കാം.

-പഴങ്ങള്‍ തൊലിയോടുകൂടി കഴുകണം. ആപ്പിളിനു തിളക്കം കൂടുതലുണ്ടെങ്കില്‍ അവയില്‍ മെഴുകു പുരട്ടിയിട്ടുണ്ടാകാം. അതിനാല്‍ അത്തരം പഴങ്ങള്‍ തൊലികളഞ്ഞു കഴിക്കുക.

-കാബേജിന്റെ ഇലകള്‍ അടര്‍ത്തി നന്നായി കഴുകിയ ശേഷം മുറിച്ച് ഉപയോഗിക്കാം.

-പച്ചക്കറികള്‍ ചെറുതായി അരിഞ്ഞാല്‍ അവയില്‍ നിന്നു നഷ്ടപ്പെടുന്ന പോഷകാംശങ്ങള്‍ കൂടും. അതിനാല്‍ വലിയ കഷണങ്ങളാക്കുന്നതാണു നല്ലത്. അരിഞ്ഞശേഷം പച്ചക്കറികള്‍ കഴുകരുത്. പച്ചക്കറികള്‍ ഏറെ നേരം വെള്ളത്തില്‍ കുതിര്‍ത്തുവച്ചാല്‍ അവയിലുള്ള വൈറ്റമിനുകള്‍ നഷ്ടമാകും.

-വെള്ളത്തില്‍ തിളപ്പിച്ചു വേവിക്കുകയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ വെള്ളത്തില്‍ അലിയുന്ന വൈറ്റമിന്‍ ബിയും സിയും അപ്പോള്‍ നഷ്ടമാകുന്നു.

-അരിയും പരിപ്പും മറ്റും കൂടുതല്‍ വെള്ളത്തില്‍ വേവിച്ച്, വെള്ളം ഊറ്റിക്കളയുന്ന ശീലം നന്നല്ല. ആവശ്യത്തിനു വെള്ളം മാത്രം ചേര്‍ത്തു വറ്റിച്ചെടുക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. പച്ചക്കറികളും ഇങ്ങനെതന്നെ പാകം ചെയ്യാന്‍ ശ്രമിക്കുക. പാത്രം അടച്ചു വച്ചു വേവിക്കുന്നതും പോഷകങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ സഹായിക്കും. ആവിയില്‍ വേവിച്ചാല്‍ പച്ചക്കറികളുടെ നിറവും കരുകരുപ്പും പോകില്ല.

-പയര്‍വര്‍ഗങ്ങള്‍ എളുപ്പം വേവിക്കാന്‍ േബക്കിങ് സോഡ ചേര്‍ക്കുന്നതു പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും. വറുക്കാന്‍ എണ്ണയും നെയ്യും ഉപയോഗിക്കുമ്പോള്‍ അധികം ചൂടാകാതെ നോക്കണം. അമിതമായി ചൂടാക്കിയാല്‍ അവയില്‍ പെറോക്‌സൈഡുകളും ഫ്രീ റാഡിക്കലുകളും ഉണ്ടാകും.

-പ്രഷര്‍കുക്കറില്‍ പാകം ചെയ്യുന്നത് ഏറ്റവും നല്ല രീതികളിലൊന്നാണ്. വളരെക്കുറച്ചു സമയം മതിയെന്നതും ഗുണം തന്നെ.

-മൈക്രോവേവ് ചെയ്യുമ്പോള്‍ പ്ലാസ്റ്റിക് പാത്രങ്ങളും അടപ്പുകളും ഉപയോഗിക്കാതിരിക്കുക.

പയറും മറ്റും മുളപ്പിക്കുമ്പോള്‍ അതിലെ വൈറ്റമിന്‍ സിയുടെ അളവ് കൂടുന്നു. പുളിപ്പിച്ചുണ്ടാക്കുന്ന ദോശ, ഇഡ്ഡലി എന്നിവയിലും ധാരാളം പോഷകങ്ങള്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News