
തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിസരത്ത് വനിതാ ഡോക്ടറെ അതിക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മലയിൻകീഴ് സ്വദേശി സന്തോഷിനെയാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. ജലവിഭവ വകുപ്പ് താൽക്കാലിക ജീവനക്കാരനാണ് പ്രതി. സന്തോഷിനെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പുനടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവുമാണ് പ്രതിയിലേക്ക് എത്താൻ പോലീസിന് സഹായകരമായത്. അക്രമം നടന്ന മ്യൂസിയം പരിസരം മുതൽ കുറവൻകോണത്ത് പ്രതി അതിക്രമിച്ച് കടന്ന വീട് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇതിൽ ഇരുസംഭവങ്ങളിലെയും പ്രതി സന്തോഷ് ആണെന്ന് തെളിഞ്ഞു.
രണ്ടിടത്തും പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കേസിൽ നിർണായകമായി. രാവിലെ തിരിച്ചറിയൽ നടപടികളുടെ ഭാഗമായി പരാതിക്കാരി പേരൂർക്കട പോലീസ് സ്റ്റേഷനിൽ ഹാജരായി. തലമൊട്ടയടിച്ച്
രൂപ മാറ്റം വരുത്തിയിരുന്നെങ്കിലും ആദ്യ കാഴ്ചയിൽ തന്നെ സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞു.
പ്രതി സന്തോഷിനെ കുറവൻകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പക്ഷെ തെളിവെടുപ്പ് സമയത്തും സന്തോഷ് കുറ്റം നിഷേധിച്ചു.
സന്തോഷിനെ കോടതിയിൽ ഹാജരാക്കും. കൂടാതെ മ്യൂസിയം കേസിൽ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് അപേക്ഷയും സമർപ്പിക്കും.ജലവിഭവ വകുപ്പ് താൽക്കാലിക ജീവനക്കാരനാണ് പ്രതി സന്തോഷ്. സന്തോഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദ്ദേശം നൽകി. കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സന്തോഷ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here